Friday, 25 February 2011

പ്രവാചക ചരിത്രം

                  ആനവര്‍ഷം റബീഉല്‍ അവ്വല്‍ പതിനെട്ടിന് ഭൂരിപക്ഷാഭിപ്രായപ്രകാരം-തിങ്കളാഴ്ച പ്രവാചകന്‍(സ)ജനിച്ചു.റബീഉല്‍ അവ്വല്‍ പന്ത്രണ്ടിനാണ് പ്രവാചകന്‍          ജനിച്ചത്‌ എന്ന അഭിപ്രായവും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട് .

                 വാഹബിന്ടെ പുത്രി ആമിന പറഞ്ഞു:അവനെ (പ്രവാചകനെ)ഞാന്‍ ഗര്‍ഭം ധരിച്ചു,അവനെ പ്രസവിക്കുന്നത് വരെ ഒരു പ്രയാസവും എനിക്കനുഭവപ്പെട്ടിട്ടില്ല.എന്നില്‍ നിന്നും അവന്‍ പുറത്തു വന്നപ്പോള്‍ അവനോടൊപ്പം ഒരു പ്രകാശവും പുറപ്പെട്ടു .ലോകം മുഴുവന്‍ അദിനാല്‍ പ്രകാശിക്കുകയുണ്ടായി.ശേഷം തന്ടെ രണ്ടു കൈകളും ഭൂമിയില്‍ പതിപ്പിച്ച്അവന്‍ ഭൂമിയോട് ചേര്‍ന്ന് നിന്നു ഒരുപിടി മണ്ണെടുത്ത് മുറുകെ പിടിച്ചു തന്ടെ തല ആകാശതെക്കുയര്‍ത്തി .

            ഉസ്മാനുബ്നു അബുല്‍ ആസ് തന്ടെ ഉമ്മയില്‍ നിന്നും ഉദ്ധരിക്കുന്നദിനായി ഇമാം ബൈഹഖി ഉദ്ധരിക്കുന്നു.
           "എന്റെ മാതാവ് എന്നോട് പറഞ്ഞു:വഹബിന്റെ പുത്രി ആമിന പ്രവാചകനെ പ്രസവിച്ച രാത്രിയില്‍ അവര്‍ അവിടെ ഉണ്ടായിരുന്നു .അവര്‍ പറഞ്ഞു :വീട്ടിലുള്ള ഏതൊന്നിനെ ഞാന്‍ നോക്കിയപ്പോഴും അത് പ്രകാഷിക്കുന്നതായി (ഞാന്‍)കണ്ടു .ഞാന്‍ നക്ഷത്രങ്ങളെ നോക്കുന്നു ,അവ എന്റെ മേല്‍ പതിക്കുന്നു എന്ന് ഞാന്‍ പറയുവോളം അവ താഴ്ന്നു വന്നു .

          പ്രസവാനന്തരം തന്ടെ അടിമ പെണ്ണിനെ ആമിന അബ്ദുല്‍ മുത്തലിബിനരികിലേക്ക് അയച്ചു .അപ്പോള്‍ അവള്‍ പറഞ്ഞു;നിങ്ങള്‍ക്കൊരന് കുട്ടി  ജനിച്ചിരിക്കുന്നു ,നിങ്ങള്‍ അതിനെ കാണുക,തന്ടെ സമീപത്തെത്തിയ അബ്ദുല്‍ മുത്തലിബിനോട് ഗര്‍ഭ ധാരണ വേളയില്‍ തനിക്കുണ്ടായ മുഴുവന്‍ അനുഭവങ്ങളും ആമിന വിവരിച്ചു കൊടുത്തു .

         അബ്ദുല്‍ മുതലിബു കുട്ടിയെ എടുത്തു ക അഭയുടെ സമീപത്തെത്തി.ക അബക്കകതുള്ള "ഹുബ്ല്‍ "ദേവന്ടെ അരികിലേക്ക് പ്രവാചകനെ പ്രവേശിപ്പിച്ചു ,അബ്ദുല്‍ മുത്തലിബ് അല്ലാഹുവിന്നു നന്ദി പറയുന്നതിലും ,അല്ലഹുവിന്നോട് പ്രര്തിക്കുന്നതിലും വ്യാപൃതനായി .അദ്ദേഹം പറയുന്നു ;
              നിര്‍മല ശരീരത്തോട് കൂടിയ ഈ ആണ്‍ കുട്ടിയെ എനിക്ക് നല്‍കിയ അല്ലഹുവിന്നോട് സര്‍വ്വ സ്തുതിയും .

            തൊട്ടിലില്‍ വച്ച് തന്നെ മറ്റു കുട്ടികലെക്കളും അവന്‍ ഉന്നതനായിട്ടുണ്ട്,മൂലകലുടയ വിശുദ്ധ ഭവനത്തെ സാക്ഷിയാക്കി അവന്നു ഞാന്‍ കാവല്‍ ചോദിക്കുന്നു ബി.

          (ശാരീരികമായും ,മാനസികമായും ) പൂര്‍ണത പ്രാപിച്ച ഒരു യുവാവായി അവനെ ഞാന്‍ കാണുന്നത് വരെ (ആ കാവല്‍ തുടര്‍ന്നിരിക്കണം )

          ലക്ഷ്യ മറിയാത അസൂയാല് ക്കളില്‍ നിന്നും വെറുപ്പ്‌ പുലര്‍ത്തുന്ന സര്‍വ്വരില്‍ നിന്നും ഞാന്‍ അവനെ കാവല്‍ ചോദിക്കുന്നു

          അവന്‍ -അസൂയാലു-ആഗ്രഹം അധികരിച്ചവനും നന്മകള്‍ കാണാന്‍ കഴിവുള്ള രണ്ടു കണ്ണുകള്‍ നഷ്ട്ടപ്പെട്ടവനുമാണ്.വാചാലനായി അവനെ -പ്രവാചകനെ-ഞാന്‍ കാണുന്നത് വരെ (അവന്നു ഞാന്‍ കാവല്‍ ചോദിക്കുന്നു ).

       പ്രവാചകന്‍ പ്രസവിക്കപ്പെട്ടു ഏഴാം ദിവസം അബ്ദുല്‍ മുതലിബു ഒട്ടകങ്ങളെ അറ്ത്തു ഖുരയ്ഷികള്‍ക്ക് സുഭിക്ഷമായ സദ്യ നല്‍കി .അപ്പോള്‍ അവര്‍ അദ്ദേഹത്തോട് ചോദിച്ചു.ഞങ്ങളെ ആദരിക്കാന്‍ കാരണക്കാരനായ ആ കുഞ്ഞിനു നീ എന്താണ് പേരിട്ടത് ? അദ്ദേഹം പറഞ്ഞു :അവന്ന് "മുഹമ്മദ്‌ "എന്നാണ് ഞാന്ബ് പേരിട്ടത് .അവര്‍ ചോദിച്ചു :നിന്ടെ കുടുംബക്കാരുടെ നാമങ്ങളെ ഒഴിവാക്കാന്‍ നിന്നെ പ്രേരിപ്പിച്ചത് എന്താണ് ?അദ്ദേഹം പറഞ്ഞു :അവനെ ആകാശത്ത് വെച്ച്അല്ലാഹുവും ഭൂമിയില്‍ വെച്ച് അവന്ടെ (അല്ലാഹു)സൃഷ്ട്ടികളും സ്തുതിക്കാന്‍ വേണ്ടി .

            തുടര്‍ന്നുള്ള അധ്യായം വരുന്നതിനു മുന്‍പ് ഇവിടെക്ലിക്ക്ചെയ്യ് 

No comments:

Post a Comment